നിശാപ്പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് വിതരണം മൂന്നംഗ സംഘം പിടിയില്‍

Tuesday 12 September 2017 10:49 pm IST

ആലുവ: സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ മകന്‍ ഉള്‍പ്പെടെ മൂന്നംഗ സംഘം മയക്കുമരുന്നുകളുമായി എക്‌സൈസിന്റെ പിടിയിലായി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സി. സുരേന്ദ്രന്റെ മകന്‍ തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തില്‍ സുരേഘ് സുരേന്ദ്രന്‍ (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവതി വീട്ടില്‍ ഗോവിന്ദ് വേണുഗോപാല്‍ (21), തൃപ്പൂണിത്തുറ മരട് ലക്ഷ്മിപ്രഭയില്‍ വിഗ്‌നേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷമണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം ആദ്യമായാണ് പിടിയിലായത്. കൊച്ചി, വാഗമണ്‍, സൂര്യനെല്ലി എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷമണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിപിഎം നേതാവിന്റെ മകന്‍ സുരേഘ് 140 മില്ലിഗ്രാം എല്‍എഫ്ഡി സ്റ്റാമ്പുമായാണ് ആദ്യം പിടിയിലായത്. തൃപ്പൂണിത്തുറ വടക്കേകോട്ട വാതിലിനു സമീപം പെട്രോള്‍ പമ്പിനു സമീപം ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് സുരേഘ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടാളികളെ കുറിച്ച് സൂചന ലഭിച്ചത്. പിന്നീട് ഇരുമ്പനം ജംഗ്ഷനില്‍ ട്രാഫിക്‌സിഗ്‌നലിന്റെ വടക്കുഭാഗത്തുനിന്ന് ഗോവിന്ദ് വേണുഗോപാലിനെ പിടികൂടി. ഇയാളില്‍ നിന്നും 2.74 ഗ്രാം എം.ഡി.എം.എ എന്നറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്നും പിടിച്ചെടുത്തു. മരട് ഭാഗത്ത് നിന്നാണ് വിഗ്‌നേഷിനെ 130 മില്ലിഗ്രാം മയക്കുമരുന്നു സ്റ്റാമ്പുകളും 15 ഗ്രാം ഗഞ്ചാവുമായി പിടികൂടിയത്. എംഡിഎംഎ മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാല്‍പോലും കോടതി ജാമ്യം നല്‍കാത്ത കുറ്റമാണ്. ഒരു ഗ്രാമിന് 13,000 രൂപ വിലവരും. 22 മില്ലി ഉപയോഗിച്ചാണ് സ്റ്റാമ്പ് ഉണ്ടാക്കുന്നത്. ഇതിന് 2,300 രൂപയാണ്. കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ക്കും മൂവരും മയക്കു മരുന്നുകള്‍ എത്തിച്ചു നല്‍കാറുണ്ട്. ബാഗ്ലൂര്‍, ഗോവ എന്നിവിടങ്ങളില്‍ നിന്നുമാണ് വന്‍തോതില്‍ എല്‍.എസ്.ഡിയും, എം.ഡി.എം.എ.യും കഞ്ചാവും വാങ്ങുന്നത്. വാങ്ങുന്ന വിലയേക്കാള്‍ ഇരട്ടിയിലധികം വില വര്‍ദ്ധിപ്പിച്ചായിരുന്നു ഇവരുടെ വില്‍പ്പന. ഫെയ്സ്ബുക്ക് കൂട്ടായ്മ വഴിയാണ് മയക്കുമരുന്നു വില്‍പ്പന നടത്തിയിരുന്നത്. ഇവരുടെ സംഘത്തിലെ മറ്റു പല പ്രമുഖരും ഉടന്‍ പിടിയിലാകുമെന്ന് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ. സജി ലക്ഷമണന്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.