പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തോലന്നൂര്‍ പൂളക്കപ്പറമ്പ് സ്വാമിനാഥന് (72), ഭാര്യ പ്രേമകുമാരി (62) എന്നിവരാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമകുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. കവര്‍ച്ചയ്ക്കിടെയാണ് കൊലപാതകമെന്ന് പൊലീസ് കരുതുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: