ബോംബ് ഭീതി; ബാഴ്‌സലോണയില്‍ ദേവാലയം ഒഴിപ്പിച്ചു

Wednesday 13 September 2017 8:59 am IST

മാഡ്രിഡ്: ബോംബ് ഭീതിയെ തുടര്‍ന്ന് ബാഴ്‌സലോണയിലെ സഗ്രാഡ ഫാമിലിയ ദേവാലയം ഒഴിപ്പിച്ചു. ദേവാലയത്തിന് സമീപം സംശയകരമായ നിലയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാന്‍ ആണ് പരിഭ്രാന്തി പരത്തിയത്. ഇതേത്തുടര്‍ന്ന് കാറ്റലന്‍ പോലീസും സ്പാനിഷ് ബോംബ് സ്‌ക്വാഡും അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ബാഴ്‌സണലോണയിലെ മെട്രോ സ്റ്റേഷന്‍ പരിശോധന നടക്കുന്നതിനിടെ അടച്ചിട്ടിരുന്നു.