വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റ്

Wednesday 13 September 2017 11:27 am IST

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ സമവായത്തിന് ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ. വേങ്ങര തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കും. സ്ഥാനങ്ങളുടെ വീതം വയ്പും സമവായത്തിലൂടെ നടത്തും. തിരുവനന്തപുരത്ത് ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കെപിസിസി അംഗങ്ങളെ ഈ മാസം 20ന് മുമ്പ് തീരുമാനിക്കും. സംഘടനാ തെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ബൂത്തുതല തെരഞ്ഞെടുപ്പ് ഉടന്‍ തന്നെ ആരംഭിക്കും. തുടര്‍ന്ന് മണ്ഡലം, ബ്ലോക്ക്, ഡിസിസി, കെപിസിസി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.