പ്രത്യക്ഷ നികുതി 17.5 ശതമാനമായി ഉയര്‍ന്നു

Wednesday 13 September 2017 1:01 pm IST

ന്യൂദല്‍ഹി :രാജ്യത്തെ മൊത്തം പ്രത്യക്ഷ നികുതിയിനത്തില്‍ 17.5 ശതമാനം വര്‍ധന. ഏപ്രില്‍ മുതല്‍ ആഗസത് വരെയുള്ള കണക്കു പ്രകാരം പ്രത്യക്ഷ നികുതി 2,24,000 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. 2017- 18ലെ വാര്‍ഷിക ബജറ്റില്‍ 15.7 ശതമാനം വളര്‍ച്ച നേടാനാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലക്ഷ്യം വെച്ചത്. കോര്‍പ്പറേറ്റ് ആദായ നികുതി അടക്കം 98,000 കോടിയാണ് കണക്കാക്കിയിരുന്നത്. 2016- 17 സാമ്പത്തിക വര്‍ഷം ഈ കാലയളവില്‍ 56 ലക്ഷം പേരാണ് പുതിയതായി നികുതി നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. ആദായ നികുതി അടയ്‌ക്കേണ്ടതിന്റെ അവസാന തിയതി ആഗസ്ത് 5 അവസാനിച്ചതിനെ തുടര്‍ന്ന് നടത്തിയ കണക്കെടുപ്പിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ കോര്‍പ്പറേറ്റ് നികുതി നല്‍കേണ്ട അവസാന തിയതി സെപ്തംബറിലാണ് അവസാനിക്കുക. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൊത്തം കോര്‍പ്പറേറ്റ് നികുതി 18.1 ശതമാനവും, മൊത്തം ആദായ നികുതി 16.5 ശതമാനവുമായാണ് ഉയര്‍ന്നിട്ടുണ്ടെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (സിബിഡിടി) കണക്കുകളില്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.