ചൈനായാത്രയ്ക്ക് അനുമതി നിഷേധിച്ചത് പ്രോട്ടോകോള്‍ പ്രശ്നം മൂലം

Wednesday 13 September 2017 2:02 pm IST

ന്യൂദല്‍ഹി: കേരള ടൂറിസം മന്ത്രി കടകം‌പള്ളി സുരേന്ദ്രന് ചൈനയിലേക്ക് യാത്രാ അനുമതി നല്‍കാത്തത് പ്രോട്ടോകോള്‍ പ്രശ്നം മൂലമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. മന്ത്രിയേക്കാളും താഴ്ന്ന ഉദ്യോഗസ്ഥരുമായിട്ടായിരുന്നു ചര്‍ച്ചയെന്നും ഇത് രാജ്യത്തിന്റെ അന്തസിന് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യുഎൻഡബ്ല്യൂടിഒ മുഴുവൻ സമയ അംഗമായ കേന്ദ്ര സർക്കാർ തന്നെ കേന്ദ്രത്തിലെ ഒരു ജോയന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സമ്മേളനത്തിലേക്ക് വിടുമ്പോൾ നിരീക്ഷക പദവിമാത്രമുള്ള ഒരു മന്ത്രി ഗാലറിയിലിരുന്ന് പങ്കെടുക്കുന്നത് ഇന്ത്യയുടെ അന്തസ്സിന് യോജിച്ചതല്ല. നയതന്ത്രാധികാരങ്ങളോ അഭിപ്രായം പറയാൻ അവസരമോ ഇല്ലാതെ നിരീക്ഷകനായി ഒരു മന്ത്രി പോവുന്നത് പൊതുപണം ദുർവ്യയം ചെയ്യാനല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ലെന്നും വി.കെ സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസി(കിറ്റ്‌സ്)ന്റെ ജനറല്‍ ബോഡി ചെയര്‍മാന്‍ എന്ന നിലയിലാണ് കടകം‌പള്ളിക്ക് ക്ഷണം കിട്ടിയത്. ഈ സ്ഥാപനത്തിന് പരിപാടിയുടെ സംഘാടക സംഘടനയില്‍ അഫിലിയേഷന്‍ ഉള്ളതുകൊണ്ടാണ് ക്ഷണം കിട്ടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.