നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം എന്ന് തീരും - ഹൈക്കോടതി

Wednesday 13 September 2017 2:48 pm IST

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസ് അന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്നും ഹൈക്കോടതി ചോദിച്ചു. ഒരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്നും ഹൈക്കോടതി ആരാഞ്ഞ കോടതി സുനിലിനെ ചോദ്യം ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണോയെന്നും വിമര്‍ശിച്ചു. ആരെയെങ്കിലും തൃപ്തിപെടുത്താനാകരുത് ചോദ്യം ചെയ്യല്‍. വാര്‍ത്തകള്‍ പരിധിവിട്ടാന്‍ ഇടപെടേണ്ടിവരുമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണം തീര്‍ക്കുമെന്ന് ഡിജിപി ഹൈക്കോടതിക്ക് ഉറപ്പ് നല്‍കി. കേസില്‍ നാദിര്‍ഷയെ പ്രതിചേര്‍ത്തിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. നാദിര്‍ഷയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ നാദിര്‍ഷയെ 18 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശിച്ച കോടതി മറ്റെന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നാദിര്‍ഷായോട് കോടതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.