മെസിയുടെ ഇരട്ട ഗോളില്‍ യുവന്‍റസ് വീണു; ബാഴ്‌സ പോര് തുടങ്ങി

Wednesday 13 September 2017 4:57 pm IST

ബാഴ്‌സലോണ: യുവന്റസിനെതിരെ ഗോളടിച്ച് മെസിയും ഗോള്‍ നിറച്ച് ബാഴ്‌സലോണയും ചാമ്പ്യന്‍സ് ലീഗ് പോരു തുടങ്ങി. റാക്കിറ്റിച്ചും ഇരട്ട ഗോള്‍ നേടി മെസിയും ബാഴ്‌സയെ മുന്നില്‍നിന്നു നയിച്ചപ്പോള്‍ ഗ്രൂപ്പ് ഡി മത്സരത്തില്‍ യുവന്റസിന് നേരിടേണ്ടി വന്നത് 3-0ന്റെ തോല്‍വി. സ്വന്ത തട്ടകമായ ന്യൂകാമ്പില്‍ ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ ഇറങ്ങിയ ബാഴ്‌സയുടെ ആദ്യ ഗോള്‍ പിറന്നത് 45-ാം മിനിറ്റിലാണ്. സുവാരസിനൊപ്പം പന്തുമായി മുന്നേറിയ മെസിയാണ് ആദ്യ ഗോള്‍ നേടിയത്. 56-ാം മിനിട്ടില്‍ റാക്കിറ്റിച്ച് ഗോള്‍നില രണ്ടായി ഉയര്‍ത്തി. ഗോളി ജിയാന്‍ലുജി ബഫണിനെ കാഴ്ചക്കാരനാക്കി 69-ാം മിനിറ്റില്‍ മെസി മൂന്നാം ഗോളും നേടിയതോടെ യുവന്റസിന്റെ പതനം പൂര്‍ണമായി. പോസ്റ്റിന് 20 അടി അകലെ നിന്നായിരുന്നു മെസിയുടെ ഇടംകാലടി ഷോട്ട്. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ഒളിമ്പിയാകസിനെ സ്പോര്‍ട്ടിംഗ് ജയം നേടി. വാശിയേറിയ പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളിനാണ് സ്‌പോര്‍ട്ടിംഗ് ജയിച്ചുകയറിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.