കോഹ്‌ലി മികച്ച ബാറ്റ്‌സ്മാന്‍: ക്ലാര്‍ക്ക്

Wednesday 13 September 2017 5:18 pm IST

ഇന്ത്യക്കെതിരായ ഓസ്‌ട്രേലിയയുടെ പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക്. ഏകദിന മത്സരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണെന്നാണ് ക്ലാര്‍ക്ക് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ കോഹ്‌ലിയേക്കാള്‍ മുമ്പില്‍ നില്‍ക്കുന്നത് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണെന്നും താരം അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കമേന്ററ്ററായി എത്തിയതായിരുന്നു ക്ലാര്‍ക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.