ഐസിഎസ്ഇഐഎസ്‌സി സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

Wednesday 13 September 2017 7:38 pm IST

കണ്ണൂര്‍: കേരളത്തിലെ 200 ഓളം ഐസിഎസ്ഇഐഎസ്‌സി സ്‌കൂളുകളുടെ ഈ വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് 14, 15 തീയതികളില്‍ കണ്ണൂര്‍ ശ്രീപുരം സ്‌കൂളില്‍ നടക്കും. നാളെ രാവിലെ 9.30ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഉദ്ഘാടനം ചെയ്യും. 1500 ഓളം കലാപ്രതിഭകള്‍ 13 വേദികളിലായി 21 ഇനങ്ങളില്‍ മാറ്റുരയ്ക്കും. മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം, ഏകാഭിനയം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. ഇതില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് ദേശീയ കലോത്സവത്തില്‍ പങ്കെടുക്കാം. ഉദ്ഘാടനച്ചടങ്ങില്‍ സിനിമാതാരം സുധീഷ് മുഖ്യാതിഥിയായിരിക്കും. 15ന് നടക്കുന്ന സമാപനസമ്മേളനം കെ.എം.ഷാജി എംല്‍എ ഉദ്ഘാടനം ചെയ്യും. സിനിമാതാരങ്ങളായ സനുഷയും സനൂപും വിശിഷ്ടാതിഥികളായി പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങും. ഉത്തരമലബാറില്‍ ആദ്യമായാണ് ഇത്തരമൊരു കലാമാമാങ്കം നടക്കുന്നത്. കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഫാ.എബ്രഹാം പറമ്പേറ്റ്, ഫാ.ബിനു ചെറുകര, ബി.പി.റൗഫ്, സി.കെ.കുര്യാച്ചന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.