കുമളി: വനംവകുപ്പ് ജീവനക്കാരുടെ ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്ഷവര്ദ്ധന് നാളെ തേക്കടിയില്‍ എത്തും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യ വനപാലകരുടെയും കടുവ സങ്കേതങ്ങളിലെ ഫീല്‍ഡ് ഡയറക്ടര്‍മാരുടെയും യോഗമാണ് രണ്ട് ദിവസങ്ങളിലായി തേക്കടിയില്‍ നടക്കുന്നത്. നാളെ രാവിലെ 9ന് മന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യും.
ജനപങ്കാളിത്തത്തോടെ വനം വന്യജീവി പരിപാലനത്തില്‍ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് പ്രയോജനപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല. പെരിയാര്‍ ടൈഗര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍, ഇക്കോ ഡെവലപ്മെന്റ് കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സെമിനാറില്‍ ചര്‍ച്ചയാകും. ദേശീയ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ദേവോപാത്രയും സംസ്ഥാന വനം മന്ത്രി കെ രാജുവും പരിപാടിയില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രി മണ്ണാകുടിയിലെ കാര്‍ഷിക സ്റ്റാളുകളും സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: