ഹരിതാര്‍ദ്ര സാന്ത്വനം കേരള യാത്ര 16ന് കോഴിക്കോട്ടെത്തും

Wednesday 13 September 2017 7:46 pm IST

കോഴിക്കോട്: സംബോധ് ഫൗണ്ടേഷന്‍ കേരളം മുഖ്യാചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി നേതൃത്വം നല്‍കുന്ന ഹരിതാര്‍ദ്ര സാന്ത്വനം 2017 കേരള യാത്ര 16ന് കോഴിക്കോട് ജില്ലയിലെത്തും. ഈ മാസം പത്തിന് കാസര്‍കോഡ് നിന്നാരംഭിച്ച യാത്രയാണ് മൂന്ന് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ജില്ലയിലെത്തുന്നത്. യത്രയുടെ ഭാഗമായി കേരളത്തിലാകമാനം 41 നക്ഷത്രവനങ്ങള്‍ ഒരുക്കും. 20,000 വിത്തുണ്ടകള്‍ എറിയുകയും പരമാവധി വൃക്ഷത്തൈകള്‍ നട്ട് സംരക്ഷണ ചുമതല ഏര്‍പ്പാടാക്കുകയും ചെയ്യും. ലഘുലേഖാ വിതരണം, ബോധവല്‍ക്കരണം, പ്ലാസ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്തല്‍, പ്രകൃതി സംരംക്ഷകരെ ആദരിക്കല്‍, കിണര്‍ റീച്ചാര്‍ജ്ജിംഗ്, മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങള്‍. ചലച്ചിത്ര താരം പ്രശോഭാണ് യാത്രാ സംഘത്തെ നയിക്കുന്നത്. ബ്രഹ്മചാരികളായ പ്രണവ് ചൈതന്യ, സുവേദ് ചൈതന്യ തുടങ്ങിയവരും മുഴുവന്‍ സമയ യാത്രാ സംഘാംഗങ്ങളാണ്. മിഥിലാലയ ഡാന്‍സ് അക്കാദമിയുടെ കല്പതരു നൃത്താവ്ഷികാരം, സംഗീത സംവിധായകന്‍ ശരത് നയിക്കുന്ന താള രാഗ ലയ സുധ എന്നിവ യാത്രക്ക് മാറ്റുകൂട്ടും. 16ന് തൊട്ടില്‍പ്പാലം ഭഗവതിക്ഷേത്രത്തില്‍ യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് നക്ഷത്ര വൃക്ഷത്തൈനടും. തുടര്‍ന്ന് കൊയിലാണ്ടി, മേപ്പയ്യൂര്‍, നന്മണ്ട തുടങ്ങിയ സംഥലങ്ങളില്‍ സ്വീകരണം നല്‍കും. സുകൃതം, രാമാനന്ദാശ്രമം, സാമൂതിരി വിദ്യാലയം, പുതുക്കോട് സ്‌കൂള്‍ എന്നിവിടങ്ങളിലും വൃക്ഷത്തൈകള്‍ നടും. 18ന് വൈകിട്ട് ആറിന് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ യാത്രക്ക് സ്വീകരണം നല്‍കും. പരിസ്ഥിതി പ്രവര്‍ത്തകരായ പി. ശോഭീന്ദ്രന്‍, വി. മുഹമ്മദ്‌കോയ ആരാമ്പം, ടി.വി. രാജന്‍, കെ.പി.യു. അലി, വി.കെ. ശ്രീവത്സന്‍, ബിന്ദു മോഹന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മനോഹര്‍ദാസ്, ദിവാകരന്‍, ചന്ദ്രശേഖരന്‍, അമ്പിളി സുധീര്‍, ഡോ. നീതുവിനോദ്, ഡോ. അനുശ്രീ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.