തിരുവനന്തപുരം: ഏഴ് ജില്ലകളിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു. കൊല്ലം ആലപ്പുഴ കോട്ടയം മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ ജില്ലകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം വയനാട് ജില്ലകളിലെ രണ്ട് നഗരസഭ വാര്‍ഡുകളിലും ആലപ്പുഴയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്.
വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. നാളെ രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. െതരഞ്ഞെടുപ്പ് ജോലി നോക്കുന്ന ജീവനക്കാര്‍ക്ക് പോളിംഗിന്റെ തൊട്ടടുത്ത ദിവസം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അവധി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: