തുറവൂര്‍: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയായി തെരുവ് നായ്ക്കൂട്ടം. പട്ടണക്കാട്, തുറവൂര്‍ പ്രദേശങ്ങളിലാണ് നായ്ക്കൂട്ടം ജനങ്ങള്‍ക്ക് ഭീഷണിയായത്. നായ്ക്കള്‍ റോഡിന് കുറുകെ ചാടുന്നത് മൂലം അപകടങ്ങള്‍ പെരുകി. ആട്, കോഴി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെയും ഇവ ആക്രമിക്കുന്നത് പതിവായി. മേഖലയില്‍ നായക്കൂട്ടം പന്ത്രണ്ടോളം വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചത് മാസങ്ങള്‍ക്ക് മുന്‍പാണ്. ഇതേതുടര്‍ന്ന് നായക്കൂട്ടത്തെ തുരത്താന്‍ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അധികാരികള്‍ അറിയിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. അലക്ഷ്യമായി റോഡരികിലും മറ്റും മാലിന്യങ്ങള്‍ തള്ളുന്നതാണ് നായകള്‍ പെരുകുന്നതിന് കാരണം. കൂട്ടം ചേര്‍ന്നു നടക്കുന്ന നായ്ക്കള്‍ വിദ്യാര്‍ഥികളെ അടക്കം ഭയാശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: