ഏറ്റുമാനൂര്‍: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ് ഏറ്റുമാനൂര്‍ ഗ്രൂപ്പ് സമ്മേളനം ഏറ്റുമാനൂര്‍ ക്ഷേത്ര സംരക്ഷണ സമിതി കാര്യാലയത്തില്‍ നടന്നു.
പ്രസിഡന്റ് കെ.എന്‍.നാരായണന് നമ്പൂതിരി അദ്ധ്യക്ഷനായ സമ്മേളനം ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണ കുമാന് ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്.നാരായണന് മുഖ്യപ്രഭാഷണം നടത്തി. എംപ്ലോയീസ് സംഘ് സംസ്ഥാന ജനറല്‍ സെക്രറി കിളിമാനൂര്‍ രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ്.ആര്. ശങ്കരനാരായണന് ,വി.എസ് പ്രസാദ്,പി.ആര്.കണ്ണന്, ശരത് മറ്റക്കര തുടങ്ങിയവര്‍ സംസാരിച്ചു.
നഷ്ടപ്പെട്ട ക്ഷേത്ര സ്വത്തുക്കള്‍ വീണ്ടെടുക്കുന്നതിന് ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍ രൂപീകരിക്കുക, ക്ലാസ്സ് ഫോര്‍ പ്രഖ്യാപനത്തിലെ അവ്യക്തത പരിഹരിക്കുക, ഗുരുവായൂര്‍ ദേവസ്വം മാതൃകയില്‍ ജീവനക്കാരുടെ പ്രതിനിധിയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുക, ക്ഷേത്രങ്ങളെ ഹൈന്ദവ ജനതയുടെ സമഗ്രപുരോഗതിക്കു വേണ്ട കേന്ദ്രങ്ങളാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങള്‍ക്കു വേണ്ടി അണിചേരുവാന്‍ സമ്മേളനം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: