കൊച്ചി: ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം കേന്ദ്ര സര്‍ക്കാരിന്റെയും വത്തിക്കാന്റെയും വിജയമാണെന്ന് എന്‍ഡിഎ ദേശീയസമിതി അംഗവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി. തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും ഈ വിഷയം ജാഗ്രതയോടെ കൈകാര്യം ചെയ്തു.
വിദേശകാര്യ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചാണു കേന്ദ്ര സര്‍ക്കാര്‍ മോചനത്തിനായി ശ്രമിച്ചത്. യമന്‍, ഇറാന്, സൗദി, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുമായി ഈ സംഘം നിരന്തരം ബന്ധപ്പെട്ടിരുന്നതായും പി.സി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: