മഴയെ തുടര്‍ന്ന് മുണ്ടക്കയം ബസ്സ്റ്റാന്‍ഡില്‍ ഗര്‍ത്തം

Wednesday 13 September 2017 9:02 pm IST

മുണ്ടക്കയം: ബസ് സ്റ്റാന്‍ഡിനുള്ളില്‍ മഴയെതുടര്‍ന്ന് വലിയ കുഴി രൂപപ്പെട്ടു. ഇന്നലെ വൈകിട്ട് പെയ്ത മഴയെതുടര്‍ന്നാണ് സ്റ്റാന്‍ഡിനകം ഇടിഞ്ഞുതാന്നത്. ബസ് സ്റ്റാന്‍ഡിന്റെ നടുവില്‍ ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പിലായുള്ള സ്ഥലത്താണ് മൂന്നടി വ്യാസത്തില്‍ രണ്ടടി ആഴമുള്ള കുഴി രൂപപെട്ടത്. ബസുകള്‍ ഈ സമയത്ത് ഈ ഭാഗത്ത് പാര്‍ക്ക് ചെയ്യാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. പഴയ കംഫര്‍ട്ട് സ്റ്റേഷന്റെ ടാങ്ക് ഈ സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. അതിനാല്‍ ടാങ്കിനു മുകളിലെ കോണ്‍ക്രീറ്റിംങ് കാലപ്പഴക്കത്താല്‍ തകരുകയും ഈ ഭാഗം ഇടിഞ്ഞു താന്നതുമായിരിക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.