സംസ്ഥാന സ്‌കൂള്‍ കായികമേള; ഒരുക്കങ്ങള്‍ അവസാന ഘട്ട

Wednesday 13 September 2017 9:02 pm IST

ത്തില്‍ പാലാ: ഒക്ടോബര്‍ 13 മുതല്‍ 16 വരെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പ്ലാസ്റ്റിക് പൂര്‍ണമായും മല്‍സരങ്ങളില്‍ നിന്നും മല്‍സര വേദിയില്‍ നിന്നും ഒഴിവാക്കി സമ്പൂര്‍ണ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാനാണു ശ്രമം. മല്‍സരവേദിയായ പാലാ സ്റ്റേഡിയത്തില്‍ ഒരുക്കം പുരോഗമിക്കുകയാണ്. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് സ്‌റ്റേഡിയത്തിന്റെ അവസാന മിനുക്കുപണികളാണു ശേഷിക്കുന്നത്. ളാലം തോടിന്റെ തീരത്ത് സ്‌റ്റേഡിയത്തിന്റെ സംരക്ഷണ വേലി നിര്‍മാണം പൂര്‍ത്തിയായി. സിന്തറ്റിക് ട്രാക്ക് സുരക്ഷാവേലിക്ക് പുറത്ത് തറയോടുകള്‍ പാകി മനോഹരമാക്കിയ നടപ്പാത നിര്‍മാണം പൂര്‍ത്തീകരിച്ചു. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 2500 പേര്‍ക്കിരിക്കാവുന്ന ഗാലറിയും ഇതര സൗകര്യങ്ങളുമാണ് തയാറാക്കുന്നത്. നഗരസഭ ഇത് പൂര്‍ത്തിയാക്കി അടുത്തമാസം സ്റ്റേഡിയം കായികമേളയ്ക്കായി വിട്ടുകൊടുക്കും. പാലാ വിദ്യാഭ്യാസ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ക്രമീകരിക്കും. കൂടുതല്‍ ആലോചനകള്‍ക്കായി 22ന് മൂന്നിന് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കമ്മിറ്റികളുടെ യോഗം ചേരും. മുന്‍വര്‍ഷത്തേക്കാള്‍ അധികമായി ശുചിമുറി സൗകര്യം സ്റ്റേഡിയത്തിന് അടുത്തായി ക്രമീകരിക്കും. കായിക താരങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നു പാലായിലെത്തിക്കാന്‍ പ്രത്യേക വാഹനം ഏര്‍പ്പെടുത്തും. കായികാധ്യാപകരുടെ പ്രതിഷേധം തുടരുന്നതിനാല്‍ ഇതു വരെ സബ് ജില്ലാ, റവന്യൂജില്ലാ മല്‍സരങ്ങള്‍ തുടങ്ങാനായിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.