മുഹമ്മ: ജെട്ടിയ്ക്ക് സമീപമുള്ള കാനയില്‍ മലിനജലം കെട്ടിക്കിടന്ന് ദുര്‍ഗന്ധം പരത്തുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും പഞ്ചായത്തിനും നല്കിയ പരാതിയ്ക്ക് ഫലം കണ്ടില്ല. സമീപവാസികള്‍ക്കും ദീപ്തി സ്പെഷ്യല്‍ സ്കൂള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികള്‍ക്കും ബോട്ട് യാത്രികര്‍ക്കും ഇത് മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു. മലിന ജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകി ഡെങ്കിപ്പനി പോലുള്ള പകര്‍ച്ച വ്യാധികള്‍ വ്യാപകമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മലിന ജലം ഒഴുകി പോകാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്ന് പൗര സമിതി ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: