വിശ്വകര്‍മ്മജയന്തി ദിനാഘോഷം

Wednesday 13 September 2017 9:30 pm IST

ചെറുപുഴ: സെപ്തംബര്‍ പതിനേഴ് വിശ്വകര്‍മ്മജയന്തി ദിനത്തോടനുബന്ധിച്ച് ബിഎംഎസ് ചെറുപുഴ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ബിഎംഎസ് ആചരിക്കുന്നതിന്റെ ഭാഗമായി ചെറുപുഴ ക്ഷേത്രപരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനം കാക്കയംചാല്‍, ചെറുപുഴ ബസ്സ്സ്റ്റാന്റ് ചുറ്റി മേലേബസാറില്‍ സമാപിക്കും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് പി.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. കെ.വി.അശോകന്‍, പി.വി.കമലാക്ഷന്‍, എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.