കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ എംപ്ളോയ്മെന്റ് എകസ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ളോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് 16 ന് രാവിലെ 10.30 മണി മുതല്‍ ഒരു വരെ ഇന്റര്‍വ്യൂ നടത്തും. മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ മാനേജര്‍, അഡ്മിന് എക്സിക്യട്ടീവ് (ബിരുദം-പുരുഷന്), സിആര്‍ഇ, ടെലികോളര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ബാക്ക്് ഓഫീസ് സ്റ്റാഫ് (ബിരുദം-സ്ത്രീ), ടെക്നിക്കല്‍ ഓഫീസര്‍ (ബിടെക്/ഡിപ്ളോമ-സിവില്‍-പുരുഷന്), ട്രൂ വാല്യൂ സെയില്‍സ്, സെയില്‍സ് ഓഫീസര്‍ (പ്ലസ് ടു-പുരുഷന്) എന്നീ തസ്തികകളിലാണ് ഒഴിവ്. താല്പര്യമുളള 35 വയസ്സില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഫീസും സഹിതം എപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ -04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: