സൗജന്യ പരിശീലനം കണ്ണൂര്‍: റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് 18 നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് 13 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന പരിശീലനം നല്കുന്നു. ഭക്ഷണവും താമസവും പൂര്‍ണമായും സൗജന്യമാണ്. വിവിധ സംരംഭകത്വ ആശയങ്ങളുടെയും അവസരങ്ങളുടെയും വിലയിരുത്തല്‍, സംരംഭകത്വ കഴിവുകള്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, എന്റര്‍െ്രെപസ് മാനേജ്മെന്റ്, ബാങ്കിങ് വായ്പാ മാര്‍ഗനിര്‍ദേശങ്ങള്‍, കസ്റ്റമര്‍ മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പിഎംഇജിപി വായ്പ അപേക്ഷകര്‍ക്കും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കണ്ണൂര്‍, കാസറഗോഡ്, വയനാട് , മാഹി ജില്ലകളിലെ യുവതിയുവാക്കള്‍ പേര്, വയസ്സ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ കാണിച്ച് ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട്, പി.ഒ കാഞ്ഞിരങ്ങാട്, കരിമ്പം(വഴി), കണ്ണൂര്‍ 670142 എന്ന വിലാസത്തില്‍ 25 നു മുന്‍പായി അപേക്ഷിക്കണം. ഫോണ്‍: 0460 2226573, 8301995433.
പ്രതികരിക്കാൻ ഇവിടെ എഴുതുക: