തളിപ്പറമ്പ്: വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളികളുടെ ആഭിമുഖ്യത്തില്‍ 15ന് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ച് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ സംയുക്ത സമര സമിതി തീരുമാനിച്ചു. തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ്വഴിയുള്ള ബസ് റൂട്ട് ഓഴിവാക്കുക, ബസ് യാത്രക്കാര്‍ക്കുവേണ്ടി സ്റ്റാന്‍ഡില്‍ ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ട്രാക്ക് വരച്ച് സ്ഥലം നിശ്ചയിക്കുക, നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളില്‍ നിന്നും ബസ്സുകളുടെയും യാത്രക്കാരുടെയും ദേഹത്ത് വെള്ളം വീഴുന്ന പ്രശ്നം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മെയിന്‍ റോഡ് വഴി സര്‍വ്വീസ് നടത്തുന്ന ബസ്സുകളിലെ എല്ലാ ബസ്തൊഴിലാളികളും 15ന് രാവിലെ 10മുതല്‍ ഉച്ചക്ക് 1 വരെ സര്‍വ്വീസ് നര്‍ത്തിവെച്ച് നഗരസഭാ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എസ്ടിയു എന്നീ സംഘടനകളുടെ ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: