ഹോട്ടലുകള്‍ അടച്ചുപൂട്ടിയത് ജനങ്ങള്‍ക്ക് ദുരിതമായി

Wednesday 13 September 2017 9:34 pm IST

കണ്ണൂര്‍: കോര്‍പ്പേറഷന്‍ പരിധിയിലെ ഹോട്ടലുകള്‍ ഇന്നലെ അടച്ചുപൂട്ടിയത് നഗരത്തിലെത്തിയ ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി. മാലിന്യ സംസ്‌കരണ പ്ലാന്റുകളില്ലാത്തതിന്റെ പേരില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കണ്ണൂര്‍ നഗരത്തിലെ ഏതാനും ഹോട്ടലുടമകള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു ഇതില്‍ പ്രതിഷേധിച്ചാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ ഹോട്ടലുകള്‍ അടച്ചിട്ട് സമരം നടത്തിയത്. നഗരത്തിലെ വലുതും ചെറുതുമായ നിരവധി ഹോട്ടലുകളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ റെയ്ഡില്‍ ഒട്ടുമിക്ക ഹോട്ടലുകളിലും ആവശ്യമായ ശുചീകരണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പല ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങളും പിടികൂടിയിട്ടുണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഭക്ഷ്യസാധനങ്ങള്‍ക്ക് വിലകൂട്ടുമ്പോഴും ഹോട്ടല്‍ ഭക്ഷണങ്ങളുടെ ശുചിത്വവും ഗുണനിലവാരവും സംരക്ഷിക്കാന്‍ പലഹോട്ടല്‍ ഉടമകളും തയ്യാറാകുന്നില്ല. ഇതിനെതിരെ അധികൃതര്‍ നടപടിതുടങ്ങിയപ്പോഴാണ് ഹോട്ടലുടമകള്‍ സംഘടിതമായി സമരത്തിനിറങ്ങിയത്. സമരംമൂലം കണ്ണൂര്‍ നഗരത്തിലെ മുഴുവന്‍ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്നലെ അടച്ചിട്ടു. ഇന്ത്യന്‍ കോഫി ഹൗസ്, ആശുപത്രികളിലെ കാന്റീനുകള്‍, റെയില്‍വേസ്റ്റേഷനിലെ ഹോട്ടലുകള്‍ എന്നിവയായിരുന്ന യാത്രക്കാര്‍ക്ക് ആശ്രയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.