ചെറുപുഴ പഞ്ചായത്ത് കേരളോല്‍സവം 16ന് തുടങ്ങും

Wednesday 13 September 2017 9:35 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി നടത്തുന്ന കേരളോല്‍സവം 16ന് തുടങ്ങും. 16ന് വൈകുന്നേരം അഞ്ചിന് പെരുന്തടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഷട്ടില്‍ മല്‍സരങ്ങള്‍ നടക്കും. 17ന് രാവിലെ ഒന്‍പതിന് വയലായിയില്‍ കബഡി മല്‍സരം, 20ന് രാവിലെ ഒന്‍പതിന് കോഴിച്ചാലില്‍ നീന്തല്‍, 23ന് രാവിലെ ഒന്‍പതിന് ചുണ്ടയില്‍ വോളിബോള്‍, 24ന് കോഴിച്ചാല്‍ ഗവ. ഹയര്‍ സെക്ക്ന്ററി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ രാവിലെ ഒന്‍പതിന് ഫുട്‌ബോള്‍, കന്നിക്കളം നവജ്യോതി കോളേജില്‍ ബാസ്‌കറ്റ് ബോള്‍, 26ന് രാവിലെ ഒന്‍പതിന് ചെറുപുഴ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ വടംവലി, 30ന് രാവിലെ ഒന്‍പതിന് ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ അത്‌ലറ്റിക്‌സ്, പഞ്ചഗുസ്തി മല്‍സരങ്ങള്‍, ഒക്ടോബര്‍ ഒന്നിന് രാവിലെ ഒന്‍പതിന് ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ്, ചുണ്ട വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കലാമല്‍സരങ്ങള്‍, ചെസ്, ക്വിസ്സ്, കളിമണ്‍ നിര്‍മ്മാണം, പുഷ്പാലങ്കാരം, മെഹന്തി എന്നീ മല്‍സരങ്ങളും നടക്കും. ഫോണ്‍: 04985 240755, 9495768685.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.