മംഗലാംകുന്ന് വിജയന് കണ്ണീരോടെ വിട

Wednesday 13 September 2017 9:44 pm IST

മംഗലാംകുന്ന്:ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന മംഗലാംകുന്ന് വിജയന്‍ എന്ന ഗജവീരന്‍ ചരിഞ്ഞു. ബുധനാഴ്ച്ച ഉച്ചയോടെയാണ് ആന ചരിഞ്ഞത്. 47 വയസ്സായ വിജയന് പ്രത്യക്ഷത്തില്‍ യാതൊരു വിധ അസുഖങ്ങളും ആനയ്ക്ക് ഉണ്ടായിരുന്നില്ല. വാളയാര്‍ക്കാട്ടില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ജഡം സംസ്‌ക്കരിച്ചു. വള്ളുവനാടന്‍ ക്ഷേത്രങ്ങളിലും, സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ഉത്സവങ്ങള്‍ക്കും, നേര്‍ച്ചകള്‍ക്കും നിറസാന്നിധ്യമായിരുന്നു മംഗലാംകുന്ന് വിജയന്‍. ഏറെ സൗമ്യനും ശാന്തസ്വഭാവക്കാരനുമായിരുന്നു. ബീഹാറില്‍ നിന്നും കേരളത്തിലേക്കെത്തിച്ച ഈ ഗജവീരന് നാടന്‍ ആനകളുടെ എല്ലാവിധ ലക്ഷണങ്ങളും ഉണ്ടായിരുന്നു. എടുത്തുപിടിച്ചകൊമ്പുകളും, തലയെടുപ്പും തന്നെയായിരുന്നു മംഗലാംകുന്ന് വിജയനെ മറ്റു ഗജവീരന്മാരില്‍ നിന്നും വ്യത്യസ്തനാക്കിയത്. സിനിമയിലും വിജയന്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മംഗലാംകുന്ന് ആനത്തറവാട്ടില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്ന ആനകളില്‍ പ്രമുഖനായിരുന്നു വിജയന്‍. വിജയന്‍ ചരിഞ്ഞതോടുകൂടി മംഗലാംകുന്ന് ആനത്തറവാട്ടിലെ ആനകളുടെ എണ്ണം 12ആയി ചുരുങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.