ന്യൂദല്‍ഹി: ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എബിവിപിക്കും എന്‍എസ്യുവിനും നേട്ടം. ജനറല്‍ സെക്രട്ടറി, സെക്രട്ടറി സ്ഥാനങ്ങളില്‍ എബിവിപി സ്ഥാനാര്‍ത്ഥികളും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്എസ്യു സ്ഥാനാര്‍ത്ഥികളും വിജയിച്ചു.
നേരിയ വത്യാസത്തിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം എബിവിപിക്ക് നഷ്ടമായത്. റോക്കി തുസീദാണ് പുതിയ പ്രസിഡന്റ്. എബിവിപിയിലെ മഹമേദ നഗറാണ് ജനറല്‍ സെക്രട്ടറി. ഉമാശങ്കര്‍ സെക്രട്ടറിയായും വിജയിച്ചു. എന്എസ്യുവിലെ കുനാല്‍ ഷെരാവത്താണ് വൈസ് പ്രസിഡന്റായി വിജയിച്ചത്. ഇടത് വിദ്യാര്‍ത്ഥി സംഘനടകള്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: