തിരുവനന്തപുരം: യെമനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ വിട്ടയയ്ക്കാന് കേന്ദ്ര സര്‍ക്കാര്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന് വിദേശ സഹമന്ത്രി ജനറല്‍ (റിട്ട.) വി.കെ. സിങ്. കേന്ദ്രം കോടികള്‍ മോചനദ്രവ്യമായി നല്‍കിയെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫാ. ടോമിന്റെ മോചനത്തിന് നിശബ്ദമായാണ് വിദേശ മന്ത്രാലയം പ്രവര്‍ത്തിച്ചത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ടുള്ള ഇടപെടലുകളല്ലാതെ മറ്റു നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. ഇക്കാര്യത്തില്‍ ഫലം മാത്രം നോക്കിയാല്‍ മതിയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: