ലണ്ടന്‍: 2024-ലെയും 2028-ലെയും ഒളിമ്പിക്സ് വേദികള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിച്ചു. ഇതുപ്രകാരം 2024-ല്‍ പാരീസിലും 2028-ല്‍ ലോസ് അഞ്ചലസിലും ഒളിമ്പിക്സ് നടക്കും. ഇതാദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ചു പ്രഖ്യാപിക്കുന്നത്. ബുധനാഴ്ച ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡിയാണ് വേദികള്‍ പ്രഖ്യാപിച്ചത്.
ഇരു നഗരങ്ങളും ഇതു മൂന്നാം തവണയാണ് ഒളിമ്പിക്സിനു വേദിയാകുന്നത്. നേരത്തെ 2024-ലേത് ലോസ് ആഞ്ചലസിലും 2028 പാരീസിലുമായിരുന്നു നടത്താന്‍ അനൗദ്യോഗിക ധാരണയായിരുന്നത്. എന്നാല്‍ പാരീസില്‍ നടന്ന ഒളിമ്പിക്സിന്റെ നൂറാം വാര്‍ഷികം 2024-ലാണെന്നതാണ് പുതിയ തീരുമാനത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: