എം.സി ജോസഫൈന് വധഭീഷണി

Thursday 14 September 2017 11:17 am IST

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന് വധഭീഷണി. ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെതിരെ കേസ് എടുത്തതിന് ശേഷമാണ് വധഭീഷണി ഉണ്ടയതെന്ന് അവര്‍ പറഞ്ഞു. നിരവധി ഭീഷണിക്കത്തുകള്‍ തനിക്ക് കിട്ടിയതായും ജോസഫൈന്‍ പറഞ്ഞു. മനുഷ്യ വിസര്‍ജ്യം തപാലില്‍ അയച്ചു തന്നതായും അവര്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട യുവനടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് പി.സി.ജോര്‍ജിനെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തത്. വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും വനിതാ കമ്മിഷിന്‍ കണ്ടെത്തിയിരുന്നു. ക്രൂരമായ ആക്രമണമാണ് നേരിട്ടതെങ്കില്‍, നടിക്ക് എങ്ങനെയാണ് അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ കഴിഞ്ഞത്. ഡല്‍ഹിയിലെ നിര്‍ഭയയെപ്പോലെയാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ നടി ഏത് ആശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് വ്യക്തമാക്കണമെന്നും പി.സി.ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് നിരപരാധിയാണെന്നും ജോര്‍ജ് അവകാശപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.