ഭാരതത്തിനിത് ചരിത്ര നിമിഷം : പ്രധാനമന്ത്രി

Thursday 14 September 2017 11:34 am IST

അഹമ്മദാബാദ് : ഭാരതത്തിനും ജപ്പാനും ഇത് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം . ഗതാഗത സംവിധാനം രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും സാങ്കേതിക വിദ്യയുടെ ഉപയോഗം പാവങ്ങളെ ശാക്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗതയും തൊഴിലും നല്‍കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു . 2022 ല്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഷിന്‍സോ അബെയ്‌ക്കൊപ്പം യാത്ര ചെയ്യാന്‍ താനും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു . പദ്ധതിക്ക് ജപ്പാന്‍ നല്‍കുന്ന സഹായം അവിസ്മരണീയമാണെന്നും തന്റെ ഉറ്റ സുഹൃത്തായ ഷിന്‍സോ അബെയ്ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായും മോദി പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.