അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ദീർഘവീക്ഷണമുള്ള നേതാവാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ചേര്‍ന്ന് തറക്കില്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു ആബെ.
ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാനുള്ള തീരുമാനം രണ്ട് വര്‍ഷം മുന്‍പ് മോദി കൈക്കൊണ്ടത് പുതിയ ഇന്ത്യ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെത്തുമ്പോൾ ബുള്ളറ്റ് ട്രെയിനിലിരുന്ന് ഇവിടത്തെ മനോഹാരിതകള്‍ ആസ്വദിക്കുന്നത് ഞാന്‍ സ്വപ്നം കാണുകയാണ്. ശക്തമായ ഇന്ത്യ എന്നതാണ് ജപ്പാന്റെ താല്പര്യം, അതുപോലെ ശക്തമായ ജപ്പാന് എന്നതാണ് ഇന്ത്യയുടെയും താല്പര്യം- ഷിന്‍സോ ആബെ പറഞ്ഞു.
മുംബൈ -അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് തറക്കല്ലിട്ടത് . സബര്‍മതി ആശ്രമത്തിനു സമീപമുള്ള ടെര്‍മിനലില്‍ ആയിരുന്നു ശിലയിടല്‍ ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: