തിരുവനന്തപുരം: പ്രകോപനങ്ങള്‍ കൊണ്ടോ ഭീഷണികള്‍ കൊണ്ടോ വനിതാ കമ്മീഷനെ നിലയ്ക്ക് നിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്.
വധഭീഷണി ഉണ്ടായ സാഹചര്യത്തില്‍ ഡിജിപിക്കു പരാതി നല്കുമെന്നു ജോസഫൈന് വ്യക്തമാക്കി. തനിക്കു ലഭിച്ച ഭീഷണി കത്തുകള്‍ ഡിജിപിക്കു കൈമാറും. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തിലും തന്നെ ഭീഷണിപ്പെടുത്തുന്ന തരത്തിലുമുള്ള കത്തുകളാണ് ലഭിച്ചത്. ഇത്തരത്തില്‍ നിരവധി കത്തുകള്‍ ലഭിച്ചുവെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: