തിരുവനന്തപുരം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്വെന്ഷന് നടത്തും. പി.കെ.കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചത്.
ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: