തിരുവനന്തപുരം: കേന്ദ്ര ടൂറിസം- ഐടി- ഇലക്ട്രോണിക്സ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സ്വീകരണം നല്‍കും. തിരുവനന്തപുരം കാര്‍ത്തിക തിരുനാള്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 5 നാണ് സ്വീകരണ പരിപാടി.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. നയതന്ത്ര വിദഗ്ദ്ധന് ടിപി ശ്രീനിവാസന്, റിച്ചാര്‍ഡ് ഹേ എംപി, മത മേലദ്ധ്യക്ഷ്യന്മാര്, വിവിധ സാമൂഹിക- സാംസ്കാരിക സംഘടനാ നേതാക്കള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
രാവിലെ 8 മണിക്ക് ശിവഗിരി സന്ദര്‍ശനത്തോടെയാണ് മന്ത്രിയുടെ തിരുവനന്തപുരത്തെ പരിപാടികള്‍ തുടങ്ങുന്നത്. 10.30ന് ബിജെപി ആസ്ഥാനത്തെത്തുന്ന മന്ത്രിയെ സംസ്ഥാന നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കും.
ഉച്ചയ്ക്ക് 12 ന് കോവളത്ത് നടക്കുന്ന ഐഎംഎ യുടെ ദേശീയ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും. 3.00 ന് പട്ടം ബിഷപ്പ് ഹൗസ്, തുടര്‍ന്ന് വെള്ളയമ്പലം ബിഷപ്പ് ഹൗസ് എന്നിവ സന്ദര്‍ശിച്ച് ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 4.00 ന് ശാസ്തമംഗലം രാമകൃഷ്ണ ആശ്രമവും മന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്നാണ് പൗരസ്വീകരണം. അന്ന് വൈകിട്ട് അദ്ദേഹം ദല്‍ഹിയ്ക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: