കല്ലമ്പലം : നാവായിക്കുളം പഞ്ചായത്തിലെ കടമ്പാട്ടുകോണത്ത് അനധികൃതമായി നടത്തുന്ന കെട്ടിടനിര്‍മ്മാണം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പുന്നവിള കടമ്പാട്ടുകോണം റോഡില്‍ കടമ്പാട്ടുകോണം ജംഗ്ഷനില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെ മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള കെട്ടിടമാണ് അനധികൃതമായി നിര്‍മ്മാണം നടത്തിയത്. ഇത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി നേതാക്കളായ പൈവേലിക്കോണം ബിജു, ഇലങ്കെ സജി, ഗിരീഷ് ജെനറ്റ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം തടഞ്ഞത്. സ്ഥലത്തെത്തിയ പോലീസ് വേണ്ട നടപടി എടുക്കാം എന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: