ആലപ്പുഴ: ഓപ്പറേഷന് തണ്ടര്‍ പദ്ധതി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് നാലുവരെ 37 രഹസ്യവിവരങ്ങള്‍ ഫോണ്‍ മുഖാന്തിരം ലഭിച്ചു. എല്ലാത്തിലും ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
16 എണ്ണത്തില്‍ രഹസ്യാന്വേഷണത്തിന് ഉത്തരവിടുകയും, 9 പേരുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിച്ചു. ഓപ്പറേഷന് തണ്ടര്‍ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി 9497910100 എന്ന വാട്ട്സ് ആപ്പ് നമ്പര്‍ തയ്യാറാക്കി.
കുറ്റവാളികളുടെ ഫോട്ടോയോ, കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള മറ്റ് വിവരങ്ങളോ ഇതു മുഖേന അയയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: