കഞ്ചാവു വില്‍പ്പന; രണ്ടു പേര്‍ പിടിയില്‍

Thursday 14 September 2017 7:31 pm IST

ആലപ്പുഴ: എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മാവേലിക്കര ചെന്നിത്തല റോഡില്‍ ചക്കാലപ്പടി ജങ്ഷന് സമീപം നിന്നും 1.100 കിലോ കഞ്ചാവുമായി ഒരു പെട്ടി ഓട്ടറിക്ഷാ പിടിച്ചെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍ മാവേലിക്കര തട്ടാരമ്പലം സ്വദേശി ചിറ്റോടി തറയില്‍ പ്രഭാകരനെ (48 വയസ്) അറസ്റ്റ് ചെയ്തു. ഈയാള്‍ കൊലപാതകശ്രമം, ചാരയകേസ്, മദ്യവില്‍പന കഞ്ചാവ്‌കേസ് എന്നിവ ഉള്‍പ്പെടെ നിരവധി ക്രിമനല്‍കേസുകളില്‍ പ്രതിയാണ്. സ്പിരിറ്റ് കേസില്‍ ഉള്‍പ്പടെ നിരവധി തവണ ജയിലില്‍ കിടന്നിട്ടുള്ളയാളൂമണ്. ഈയാളുടെ പ്രധാന ഇടപാടുകാര്‍ അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമാണ്. ആലപ്പുഴ ടൗണ്‍, പുന്നമട ഭാഗങ്ങളില്‍ ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ആലപ്പുഴ സക്കറിയബസാര്‍, ഹസനാരു വക പുരയിടത്തില്‍ തൈപറമ്പില്‍ സജാദ്‌മോന്‍ (19), ബീച്ച് വാര്‍ഡില്‍ ദേവസം പുരയിടത്തില്‍ സെബാസ്റ്റ്യന്‍ (21) എന്നിവരുടെ പേരില്‍ കഞ്ചാവ് വില്‍പനയ്ക്ക് കേസെടുത്തു. സജാദിനെ അറസ്റ്റുചെയ്യുകയും, ബൈക്ക് ഉപേക്ഷിച്ച് ഓടിപ്പോയ കരീമിന് വേണ്ടി അന്വേഷണം ആരംഭിച്ചു. വില്പനയ്ക്കായി സേലത്തുനിന്നും വലിയ അളവില്‍ കഞ്ചാവ് ആലപ്പുഴയില്‍ എത്തിയ്ക്കുന്നത് കരീം ആണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും 10 പൊതി കഞ്ചാവും, മൊബൈല്‍ ഫോണൂം പിടിച്ചെടുത്തു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ കെ. ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍. ബാബു, സുമേഷ്, എം.കെ. സജിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഓംകാര്‍നാഥ്, എം. റെനി, സുനില്‍കുമാര്‍, അരുണ്‍, എന്നിവര്‍ ചേര്‍ന്നാണ് കേസുകള്‍ കണ്ടെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.