ചാരായം വാറ്റുന്നതിനിടെ മദ്ധ്യവയസ്‌കന്‍ പിടിയില്‍

Thursday 14 September 2017 8:24 pm IST

കട്ടപ്പന: ചാരായം വാറ്റുന്നതിനിടെ മദ്ധ്യവയസ്‌കന്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വെള്ളിലാംകണ്ടം പുത്തന്‍വീട്ടില്‍ ഗോപി(50)യാണ് പിടിയിലായത്. ബുധനാഴ്ച്ച വൈകിട്ട് നടത്തിയ തിരച്ചിലിനിടെയാണ് ഇയാളെ പിടികൂടിയത്. രണ്ട് ലിറ്റര്‍ ചാരായവും 10 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.