പീരുമേട്: തൊണ്ണൂറ് വയസുള്ള വൃദ്ധമാതാവിനെ കാണാനില്ലെന്ന് പോലീസില്‍ നല്കിയ പരാതി വ്യാജമാന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മകളടക്കം ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പോലീസില്‍ നിന്നും വിരമിച്ച കുട്ടിക്കാനം പാലപ്പറമ്പില്‍ വീട്ടില്‍ കുട്ടപ്പനാണ് ഭാര്യ ലീലാമ്മയുടെ അമ്മ കുഞ്ഞമ്മ (90) യെ കാണാനില്ലന്ന് കാട്ടി ബുധനാഴ്ച രാത്രി പത്തോടെ പീരുമേട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവം സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പോലീസ് കുട്ടപ്പന്റെ വീട്ടിലെത്തി സമീപവാസികളോട് തിരക്കിയപ്പോള്‍ വൃദ്ധ ഓട്ടോറിക്ഷയില്‍ കയറിപ്പോകുന്നത് കണ്ടതായി അറിയുകയും പോലീസ് ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്യുകയുമായിരുന്നു.ഇന്നലെ രാവിലെ കുഞ്ഞമ്മയെ കുട്ടിക്കാനത്ത് തന്നെയുള്ള സഹോദരന്റ മകള്‍ ജോളിയുടെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ മരുമകന്റെ സ്ഥിരമായ ഉപദ്രവം മൂലം വീട് വിട്ടതാണന്ന് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: