യുവമോര്‍ച്ച ധര്‍ണ്ണ നടത്തി

Thursday 14 September 2017 8:30 pm IST

തൊടുപുഴ: ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച തൊടുപുഴ മിനിസിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന സമിതിയംഗം പി.പി സാനു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍ വിനോദ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന്‍, ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍,യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ്, നിയോജക മണ്ഡലം സെക്രട്ടറിമാരായ അജിത് കെ, ഗിരീഷ് മണക്കാട് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.