ബീജിങ്: ഇന്ത്യ-ജപ്പാന് സഹകരണത്തില്‍ ചൈനയ്ക്ക് വേവലാതി. ഇത് വ്യക്തമാക്കുന്നതാണ് ചൈനയുടെ പ്രതികരണവും. പങ്കാളിയാവാം എന്നാല്‍ പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും സഖ്യമാകരുതെന്നാണ് ഇന്ത്യയോടും ജപ്പാനോടും ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തമ്മില്‍ പ്രതിരോധരംഗത്തും സുരക്ഷാരംഗത്തും ധാരണയിലെത്തുവാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ചൈനയുടെ പ്രതികരണം.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം മേഖലയില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷയെന്നും ചൈന വ്യക്തമാക്കി. രണ്ട് നേതാക്കളുടെയും അഹമ്മദാബാദിലെ കൂടിക്കാഴ്ചയെക്കുറിച്ചും ചര്‍ച്ചകളെക്കുറിച്ചും കാത്തിരിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹു ച്യുയാങ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാധാരണ ബന്ധങ്ങളെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: