അമ്പലപ്പുഴ: പുറക്കാട് എസ്ഡിപിഐ അക്രമം. ഡിവൈഎഫ്ഐക്കാരന് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയാണ് ഡിവൈഎഫ്ഐ അമ്പലപ്പുഴ ബ്ലോക്ക് പ്രസിഡന്റ് അജമല്‍ ഹസ്സനെ (25) ബൈക്കില്‍ എത്തിയ മൂന്നംഗ എസ്ഡിപിഐ സംഘം കരൂര്‍ ജങ്ഷനില്‍ മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് പുറക്കാട് സിപിഎം നടത്തിയ പ്രകടനം കഴിഞ്ഞ് പോകുകയായിരുന്ന മറ്റൊരു ഡിവൈഎഫ്ഐക്കാരനേയും പുറക്കാട് മുസ്ലിം പള്ളിക്കു സമീപം തമ്പടിച്ച എസ്ഡിപിഐക്കാര് അക്രമിച്ചു. കഴിഞ്ഞ ദിവസം കാക്കാഴത്തും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇവര്‍ തമ്മില്‍ പോര്‍വിളി നടത്തി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇരുകൂട്ടരുടെയും പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് പുറക്കാട് പഞ്ചായത്തിലേയ്ക്ക് അക്രമം വ്യാപിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പുറക്കാട്, കരൂര്‍ ഭാഗങ്ങളില്‍ വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: