കൊച്ചി: മിസോറാം ലോട്ടറി ടിക്കറ്റുകള്‍ പിടികൂടിയതുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തസീഫ് അഹമ്മദ് എന്ന ലോട്ടറി സബ് ഏജന്റിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
ദിനപത്രങ്ങളില്‍ വന്ന പരസ്യം കണ്ടാണ് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സില്‍ നിന്ന് മിസോറം ലോട്ടറികള്‍ വില്പനയ്ക്കായി വാങ്ങിയതെന്നും കഴിഞ്ഞ ജൂലായ് 31 ന് പൊലീസ് റെയ്ഡ് നടത്തി ഇവ പിടിച്ചെടുത്തെന്നും ഹര്‍ജിയില്‍ പറയുന്നു.
മിസോറം ലോട്ടറി ഇവിടെ വില്‍ക്കുന്നതിലെ നിയമപ്രശ്നങ്ങളെക്കുറിച്ച് അറിവില്ലായിരുന്നെന്നും തസീഫ് നല്കിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി കേസ് ഡയറിയും മറ്റ് അനുബന്ധ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: