കുമാരനല്ലൂര്‍: തൂത്തൂട്ടികവലയില് റോഡിന് മദ്ധ്യത്തില്‍ വന്‍കുഴി പ്രത്യക്ഷപ്പെട്ടിട്ട് നാളേറെയായി. ഈ കുഴിയില്‍ വാഹനങ്ങള്‍ വീണ് അപകടം സംഭവിക്കാതിരിക്കുവാന്‍ നാട്ടുകാര്‍ മരക്കമ്പുനാട്ടി അതില്‍ പ്ലാസ്റ്റിക്ക് കവര്‍ തൂക്കിയിരിക്കുകയാണ്.
കോട്ടയം നഗരസഭയില്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം. വാരിശ്ശേരിയില്നിന്നും കുമാരനല്ലൂരിലേയ്ക്കും മേല്‍പ്പാലം കയറി എംസി റോഡിലും എത്താവുന്ന റോഡാണിത്.
കൂടാതെ മെഡിക്കല്‍ കോളേജ് കിംസ് ആശുപത്രി എന്നിവിടങ്ങളിലേയ്ക്കും യാത്രക്കാര്‍ ഈ വഴി പ്രയോജനപ്പെടുത്തുന്നു. തൂത്തൂട്ടി കവല യിലേക്ക് പ്രവേശിക്കുന്നതിന് 50 അടി മാത്രം അകലെയാണ് ഈ ഗര്‍ത്തം. മുന്‍പ് ഇവിടെ പഞ്ചായത്തിന്റെ പൊതു കിണര്‍ സ്ഥിതിചെയ്തിരുന്നു. ഈ കിണര്‍ നികത്തിയാണ് റോഡിനു വീതികൂട്ടിയത്. വാരിശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഇറക്കമിറങ്ങിവരുമ്പോള് മാത്രമാണ് ഈ കുഴി ശ്രദ്ധയില്‍പ്പെടുന്നത്. അതുകൊണ്ട് ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ കുഴിയില്‍ വീണ് അപകടം ഉണ്ടാകുന്നത് നിത്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: