കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് മരം ഒടിഞ്ഞ് വീണു

Thursday 14 September 2017 9:53 pm IST

കടുത്തുരുത്തി: ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണ് വീട് ഭാഗികമായി തകര്‍ന്നു. വ്യാഴാഴ്ച രാവിലെ 11.30 നാണ് സംഭവം. പാലകര പറമ്പാട്ട് അനിലിന്റെ വീടിനാണ് അയല്‍വാസിയുടെ പുരയിടത്തില്‍ നിന്ന മരം വീണ് കേടുപാട് സംഭവിച്ചത്. സംഭവസമയം വീടിനകത്തുണ്ടായിരുന്ന അനിലിന്റെ ഭാര്യ ഓടിമാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരത്തിന്റെ ശിഖിര ഭാഗം വീടിന്റെ പുറകവശത്തേക്ക് വന്ന് വീണ് വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകരുകയും ഭിത്തിക്ക് വിള്ളലുകള്‍ ഉണ്ടാവുകയും ചെയ്തു. വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.