കോട്ടയം: പന്നകം തോടിന്റെ സംരക്ഷണത്തിനായി ജല-ഉപഭോക്തൃ-തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. കുടിവെള്ളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏകആശ്രയമായ തോട് ഇന്ന് നാശത്തിന്റെ വക്കിലാണ്. മൂഴൂര്‍ പ്രദേശത്തെ പാറമടകളുടെ പ്രവര്‍ത്തനം മൂലം തോടിന്റെ സൈഡ് ഇടിയുന്ന സാഹചര്യത്തില്‍ ഒരു പുതിയ പാറമടയ്ക്ക്കൂടി അനുമതി നല്‍കുന്നത് പന്നകം തോടിന്റെ നാശത്തിന് കാരണമാകുമെന്ന് സമിതി അഭിപ്രായപ്പെട്ടു.പന്നകം തോടിന്റെ നാശത്തിന് കാരണമാകുന്ന പാറമടകള്‍ക്ക് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കുമെന്ന് ജല-ഉപഭോക്തൃ-തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: