കോട്ടയം: ഇടതു സര്‍ക്കാരിന്റെ തെറ്റായ മദ്യനയത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി. വിദ്യാലയങ്ങളില്‍ നിന്ന് മദ്യശാലകളുടെ ദൂരപരിധി അമ്പത് മീറ്ററാക്കി ചുരുക്കിയ ജനദ്രോഹ നടപടിയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശ്രീഅഖില് രവീന്ദ്രന് അദ്ധ്യക്ഷനായ യോഗം ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ: എം.എസ്.കരുണാകരന് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറി സി.എന്‍ സുഭാഷ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് തോമസ് കിഴക്കേടം, മണ്ഡലം പ്രസിഡന്റ് ബിനു ആര് വാര്യര്‍, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറിമാരായലാല് ക്യഷ്ണ, സോബിന്‍ലാല്‍, യുവമോര്‍ച്ച നേതാക്കളായ ഗോപന് കെ എസ് ,ശരത്ത് കുമാര്‍, ഹരി, അഖില, ശ്യാം ,അശോക്, അഖില്‍ എം ജി ,സജേഷ്, നന്ദകുമാര്‍ എന്നിവര്‍ നേത്യംത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: