കൊണ്ടാഴി: പാറമേല്‍പ്പടി അത്താണി മുക്കില്‍ പുലിയെ കണ്ടതായി അഭ്യൂഹം. നാട്ടുകാര്‍ പരിഭ്രാന്തിയില്‍. അത്താണിമുക്കില് നമ്പിടിക്കുന്നത്ത് രാമന്(അച്ചു) എന്ന വ്യക്തിയുടെ വീടിനുപുറകുവശത്ത് രാത്രി 8 മണിയോടെ പുലിയെ കണ്ടതായി വീട്ടുകാര്‍ പറയുന്നു.വീട്ടിക്കുന്ന് ഫോറസ്റ്റ് ഏരിയയോടു ചേര്‍ന്ന പ്രദേശമാണിത്.വിവരം അറിഞ്ഞ ഉടന്‍ നൂറു കണക്കിനു ജനങ്ങളാണ് സ്ഥലത്തെത്തിയത്. സ്ഥലത്ത് പഴയന്നൂര്‍ പോലീസ് ,ഫോറസ്റ്റ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: