സംഘത്തിന് സമൂഹത്തില്‍ സ്വാധീനം നേടിത്തന്ന വ്യക്തിത്വം : എസ്. സേതുമാധവന്‍

Thursday 14 September 2017 10:44 pm IST

പന്തളം: സംഘത്തിന് സമൂഹത്തില്‍ സ്വാധീനം നേടിത്തന്ന വ്യക്തിത്വമാണ് മുന്‍ പ്രാന്ത സംഘചാലകായിരുന്ന പ്രൊഫ.എം.കെ. ഗോവിന്ദന്‍ നായരെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍. തട്ട മങ്കുഴി ചാങ്ങവീട്ടില്‍ പ്രൊഫ. എം.കെ. ഗോവിന്ദന്‍ നായര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ പ്രവര്‍ത്തനം ദുഷ്‌കരമായിരുന്ന സമയത്ത് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. സംഘത്തിന് ഇന്നത്തെപ്പോലെ സ്വീകാര്യതയില്ലാതിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും സംഘത്തിന് സമൂഹത്തില്‍ അംഗീകാരം നേടാന്‍ ഏറെ സഹായിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലില്‍ കഴിയേണ്ടിവന്ന അദ്ദേഹം സ്വന്തം ജീവിതം വിഷമഘട്ടത്തിലായിരുന്നപ്പോഴും എല്ലാ കഷ്ടങ്ങളും സഹിച്ച് ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിക്കാതെയാണ് പ്രവര്‍ത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍ ആധ്യക്ഷം വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തികുമാരി, എന്‍എസ്എസ് പ്രതിനിധിസഭാംഗം എ. കെ. വിജയന്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വിശാഖ് കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൊച്ചുണ്ണി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് മഹേഷ്, ശ്രീസത്യസായി സേവാസമിതി ജില്ലാ പ്രസിഡന്റ് എ.എന്‍. ജനാര്‍ദ്ദനക്കുറുപ്പ്, കെ.എന്‍. പരമേശ്വരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു. എം.കെ. ഗോവിന്ദന്‍ നായര്‍ ഇനി ദീപ്തസ്മരണ പന്തളം: സംഘപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്ന മുന്‍ പ്രാന്തസംഘചാലക് പ്രൊഫ. എം.കെ. ഗോവിന്ദന്‍ നായര്‍ ഇനി ഓര്‍മ്മ. നിരവധി സ്വയംസേവകരുടെയും ശിഷ്യരുടേയുംനാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ മകന്‍ ശ്രീദത്ത്, തട്ട മങ്കുഴി ചാങ്ങവീട് വളപ്പിലൊരുക്കിയ അദ്ദേഹത്തിന്റെ ചിതയ്ക്കു തീ കൊളുത്തി. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, ക്ഷേത്രീയ പ്രചാരക് പ്രമുഖ് പി.ആര്‍.ശശിധരന്‍, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്ത പ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത പ്രചാരക് പ്രമുഖ് എ.എം.കൃഷ്ണന്‍, പ്രാന്ത ശാരീരിക് ശിക്ഷണ്‍പ്രമുഖ് വി.ഉണ്ണികൃഷ്ണന്‍, പ്രാന്ത വ്യവസ്ഥാ പ്രമുഖ് കെ.വേണു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെ നിരവധി മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ശിഷ്യരും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.